കൊച്ചി: റിയൽമിയുടെ ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ നാർസോ 10A വീണ്ടും വിൽപ്പനയ്ക്ക് എത്തി. മെയ് മാസത്തിൽ വില്പനക്കെത്തിയ റിയൽമിയുടെ ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ നാർസോ 10A-യുടെ മൂന്നാമത് ഓൺലൈൻ വില്പന ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ളിപ്പ്കാർട്ട് മുഖേനയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ്. റിയൽമി നാർസോ 10-നൊപ്പം വില്പനക്കെത്തിയ നാർസോ 10A-യ്ക്ക് 8,499 രൂപയാണ് വില.
3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷനിൽ മാത്രമാണ് റിയൽമി നാർസോ 10A വില്പനക്കെത്തിയിരിക്കുന്നത്. ഫ്ളിപ്പ്കാർട്ടിലൂടെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നാർസോ 10A വാങ്ങുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ചെയ്യുന്നുണ്ട്. ആക്‌സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ആണ് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. മാത്രമല്ല പലിശ രഹിത ഇഎംഐ ഓപ്ഷനും ഫ്ളിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്. realme.com വെബ്സൈറ്റ് മുഖേന നാർസോ 10A വാങ്ങുന്നവർക്ക് മോബിക്വിക് ഉപയോഗിച്ചാൽ 500 രൂപയുടെ കാഷ്ബാക്കും ലഭിക്കും.
നീല, വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന റിയൽമി നാർസോ 10A യഥാർത്ഥത്തിൽ തായ്ലൻഡിൽ റിയൽമി ലോഞ്ച് ചെയ്ത റിയൽമി C3 ഫോണിന്റെ പുതിയ പതിപ്പാണ്. ഡ്യൂവൽ സിമ്മുള്ള (നാനോ) റിയൽമി നാർസോ 10A പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 അടിസ്ഥാനമായുള്ള റിയൽമി UIലാണ്. 6.5-ഇഞ്ചുള്ള HD+ മിനി-ഡ്രോപ്പ് ഡിസ്‌പ്ലേ ആണ് നാർസോ 10A ഫോണിലുള്ളത്. 20:9 ആണ് ആസ്‌പെക്ട് അനുപാതം. ബഡ്ജറ്റ് ഫോൺ ആണെങ്കിലും ട്രിപ്പിൾ കാമറ സെറ്റപ്പ് ആണ് നാർസോ 10A-യുടെ ആകർഷണം.5,000mAh ബാറ്ററിയാണ് നാർസോ 10A-യ്ക്ക്.