ba

കൊളറാഡോ: വെള്ളം കുടിക്കാത്ത പതിനൊന്നുകാരനെക്കൊണ്ട് മൂന്ന് ലിറ്റർ വെള്ളം കുടിപ്പിക്കുകയും ചവിട്ടുകയും കാലിൽതൂക്കി വലിച്ചെറിയുകയും ചെയ്തതോടെ കുട്ടി മരിച്ച സംഭവത്തിൽ വളർത്തമ്മയും പിതാവും അറസ്റ്റിൽ.

കൊളറാഡൊ സ്പ്രിംഗ്ങ്ങ്സ് നോർത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയൻ (41), രണ്ടാനമ്മ താര സബിൻ (42) എന്നിവരാണ് അറസ്റ്റിലായത്. മകന് വെള്ളം കുടിക്കുന്ന ശീലമുണ്ടായിരുന്നില്ല. രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കാറുണ്ടായിരുന്നുവെന്നാണ് വളർത്തമ്മ പറയുന്നത്. ഭർത്താവില്ലാത്ത ഒരു ദിവസം രണ്ടാനമ്മ മകനെ നിർബന്ധപൂർവ്വം 3 ലിറ്റർ വെള്ളം കുടിപ്പിച്ചു.

ഇക്കാര്യം ഇവർ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. വീട്ടിലെത്തിയ പിതാവ് കുട്ടി ഛർദ്ദിക്കുന്നതായി കണ്ടത്. ഇതിൽ അരിശം പൂണ്ട പിതാവ് കുട്ടിയെ ചിവിട്ടുകയും കാലിൽ തൂക്കി തല കീഴായി വലിച്ചെറിയുകയും ചെയ്തു. അവശനായ കുട്ടിയെ രാത്രിയിൽ കിടക്കയിൽ കൊണ്ടുപോയി കിടത്തിയെന്നും നേരം വെളുത്തപ്പോൾ കുട്ടി ചലനരഹിതനായിരുന്നുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞു,കൂടുതൽ വെള്ളം കുടിക്കുന്നത് ഇലക്‌ട്രോലൈറ്റ് ബാലൻസ് തകരാറിലാക്കുമെന്നും സോഡിയം ലവലിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുമെന്നും ഇതും കാലിൽ തൂക്കിയുള്ള ഏറുമാണ് മരണത്തിനിടയാക്കിയതെന്നും വിദഗ്ധർ പറയുന്നു.