attack-against-boy

കോട്ടയം: നാലു വയസുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് പതിമൂന്നുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ചവശനാക്കി. ഗുരുതരമായി പരിക്കേറ്റ ബാലനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾക്കെതിരെ ശാന്തൻപാറ പൊലീസ് കേസ് എടുത്തു.

എന്നാൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. വനിത സി.ഐയുടെ നേതൃത്വത്തിൽ ഇന്നലെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.