pic

കൊച്ചി: ഇൻഷ്വറൻസ് പോളിസിയിൽ നിന്ന് മികച്ച വരുമാനം നേടാനാകുന്ന പദ്ധതിയുമായി ബജാജ് അലയൻസ്. വിദ്യാഭ്യാസം അടക്കമുളള ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന വിധത്തിൽ രൂപീകരിച്ചിരിയ്ക്കുന്ന പദ്ധതിയിൽ നിന്ന് വരുമാനവും നേടാം. ബജാജ് അലയൻസ് ലൈഫ് ഫ്ളക്സി ഇൻകം ഗോൾ ആണ് പുതിയ പദ്ധതി. പദ്ധതിയുടെ ആദ്യ മാസം മുതൽ തന്നെ കാഷ് ബോണസ് നേടുന്ന രീതി തിരഞ്ഞെടുക്കാം. 40 ശതമാനം വരെ ഓഹരി നിക്ഷേപം തിരഞ്ഞെടുക്കാനും അവസരമുണ്ട്.

പദ്ധതിയ്ക്ക് കീഴിൽ പങ്കാളിക്കു കൂടി പരിരക്ഷ തിരഞ്ഞെടുക്കാനാവും എന്നതാണ് മറ്റൊരു സവിശേഷത. ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന പുതുതലമുറയിലെ പദ്ധതിയാണിതെന്ന് ബജാജ് അലയൻസ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുൺ ചുങ് പറഞ്ഞു.രണ്ടു പദ്ധതികളാണ് ഇതിലുള്ളത്. ഇൻകം ബെനഫിറ്റ് എന്ന വിഭാഗത്തിൽ പോളിസി ഉടമയ്ക്ക് പ്രതിമാസ, വാർഷിക തവണകളായി കാഷ് ബോണസ് കൈപ്പറ്റാനാകും. എൻഹാൻസ്മെന്റ് ബെനിഫിറ്റ് എന്ന വിഭാഗത്തിൽ ഇൻഷ്വർ ചെയ്ത തുകയുടെ 50 ശതമാനം പ്രീമയം കാലാവധി കഴിയുമ്പോൾ മൊത്തമായി ലഭിക്കും. 80 വയസു വരെ ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രധാന നേട്ടം.