തിരുവനന്തപുരം ജില്ലയിലെ കൈമനത്തിനടുത്ത് ആഴംകല്ലിലെ ഒരു വീടിനോട് ചേർന്ന് വലിയ കരിങ്കൽ മതിൽ. അതിനടിയിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങൾ ഇടക്കിടക്ക് ഇറങ്ങിവരുന്നു. അതിൽ ഒന്നിനെ പിടികൂടി വീട്ടുകാർ തന്നെ ഒരു ബോട്ടിലിൽ ആക്കി. കുറച്ചുകഴിഞ്ഞപ്പോൾ ഒരു വലിയമൂർഖൻ മാളത്തിനുപുറത്തേക്ക് തലയിട്ട് നോക്കി.
വീട്ടുകാർ അല്ലെങ്കിൽ തന്നെ പേടിച്ചിരിക്കുകയാണ്. കൊച്ചു കുട്ടികൾ ഉള്ള വീടാണ്,മാത്രവുമല്ല കുട്ടികൾ കളിക്കുന്നത് ഇവിടെയാണ്. ഉടൻ തന്നെ വാവയെ വിളിച്ചു. സ്ഥലത്തെത്തിയ വാവ മതിലിന് അടിവശത്തെ കല്ല് ഇളക്കിമാറ്റി. ഇങ്ങനെ ഉള്ള മതിൽകെട്ടിൽ നിന്ന് പാമ്പിനെ പിടികൂടുക വളരെ പ്രയാസമാണ്. മാത്രവുമല്ല പാമ്പുകൾക്ക് രക്ഷപ്പെടാൻ എളുപ്പവുമാണ്.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരുകുഞ്ഞ് മൂർഖനെ കണ്ടെങ്കിലും അത് അകത്തേക്കുകയറി. വീണ്ടും തിരച്ചിൽ തുടർന്നു ഒരു മൂർഖൻകുഞ്ഞ് കല്ലിനിടയിൽ നിന്ന് ഇറങ്ങിവരുന്നു അതിനെ വാവ പിടികൂടി.വീണ്ടും തിരച്ചിൽ തുടർന്നു കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.