arrest

ന്യൂഡൽഹി: 2008 ലെ മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തവരിലൊരാളായ പാകിസ്ഥാൻ വംശജൻ അറസ്റ്റിൽ.കനേഡിയൻ വ്യവസായിയായ തഹവൂർ റാണയാണ് അറസ്റ്റിലായത്.മുംബയ് ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ ഡേവിഡ് കോൾമാൻ ഹെഡ്‌‌ലിയുടെ അടുത്ത അനുയായിയായ റാണ(59) ലോസ് ഏഞ്ചൽസ് ഫെഡറൽ ജയിലിൽ 14 വർഷം തടവ് അനുഭവിക്കുകയായിരുന്നു.


ആരോഗ്യം മോശമായതിനാലും, കൊവിഡ് സ്ഥിരീകരിച്ചതിനാലും അടുത്തിടെ റാണയെ ജയിൽ മോചിതനാക്കി. ഇയാളെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യപ്രകാരം ലോസ് അഞ്ചലസിൽവച്ച് പൊലീസ് ജൂൺ പത്തിനാണ് റാണയെ അറസ്റ്റ് ചെയ്തത്.

മുംബയ് ആക്രമണത്തിന് ലഷ്‌കർ ത്വയ്ബയ്ക്ക് സഹായം നൽകിയതിനും, ഒരു ഡാനിഷ് പത്രത്തിന് നേരെ ആസൂത്രിതമായ ആക്രമണത്തെ പിന്തുണച്ചതിനും മുൻ പാകിസ്ഥാൻ സൈനിക ഡോക്ടറും, ബിസിനസുകാരനുമായ റാണയെ 2011 ൽ ചിക്കാഗോയിലെ കോടതി ശിക്ഷിച്ചിരുന്നു. രാജ്യത്തെ നടുക്കിയ മുംബയ് ഭീകരാക്രമണത്തിൽ 166പേരാണ് കൊല്ലപ്പെട്ടത്.