നവാഗതനായ ജിത്തുവയലിൽ സംവിധാനം ചെയ്യുന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസൻ നായകൻ. ബിപിൻ ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രം രാജശ്രീ ഫിലിംസ് നിർമ്മിക്കുന്നു. ഡിക്ടറ്റീവ് ഹ്യുമർ ത്രില്ലറാണ്. കഥാപാത്രമാവാൻ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ധ്യാൻ. ധ്യാനിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സാം സി. എസ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഒടിയനുശേഷം സാം സി. എസ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയാണ്. അജയൻ മങ്ങാട് കലാസംവിധാനം നിർവഹിക്കുന്നു.