കൊറോണ എന്ന മഹാമാരിക്കെതിരെ ലോകം മുഴുവൻ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ നാം നമ്മുടെ ആയുർവേദത്തെ മറക്കുകയാണെന്ന് ഒാർമപ്പെടുത്തുന്നു കൊറോണ ഒരു അന്യഗ്രഹജീവിയല്ല എന്ന ഹ്രസ്വചിത്രം. തെസ്നിഖാൻ, സുദർശനൻ (കമ്മട്ടിപ്പാടം ഫെയിം), നിവേദ്യചന്ദ്രൻ, മാത്യൂസ് തുതിയൂർ, സി.ആർ.നീലാംബരൻ, മാസ്റ്റർ ശ്രാവൺശ്യാം തുടങ്ങിയവരഭിനയിക്കുന്നു.ചാത്തംവേലിൽ ക്രിയേഷൻസിന്റെ ബാനറിൽ പുഷ്പ നീലാംബരൻ നിർമിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും സി.ആർ.നീലാംബരൻ നിർവഹിക്കുന്നു.
ആയുർവേദം ലോകം മുഴുവൻ അംഗീകരിക്കുന്ന ശാസ്ത്രമാണെന്നും ഈ ഹ്രസ്വചിത്രം ഒാർമപ്പെടുത്തുന്നു. ലോയ്ഡ് ഛായാഗ്രഹണവും മോഹൻ ചമയവും നിർവഹിക്കുന്നു.ഗാനരചനയും സംഗീതവും മാത്യൂസ്.മാനേജർ അഡ്വ.ജോയ്. ഈ കൊച്ചുചിത്രം യൂട്യൂബിൽ ഉടൻ എത്തും.