ak-balan

പാലക്കാട്: കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തതോടെ പാലക്കാട് ജില്ല അപകടമേഖലയെന്ന് മന്ത്രി എ.കെ ബാലൻ. പാലക്കാട് ജില്ല അപകടമേഖലയിൽ കൂടിയാണ് കടന്നു പോകുന്നതെന്നും ഏത് സമയത്തും നിയന്ത്രണങ്ങളില്‍ നിന്നും വഴുതിപ്പോകാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ കേസുകൾ കൂടുന്നത് വെല്ലുവിളിയാണ്. എന്നാല്‍ കൊവ‍ിഡ് പരിശോധന സംവിധാനങ്ങൾ നിലവിൽ കാര്യക്ഷമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐ.സി.എം.ആര്‍ അനുമതി കിട്ടുന്ന മുറയ്ക്ക് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രി ആയി മാറ്റും. മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ജീവനക്കാരെ ഉടൻ തന്നെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ഒ.പി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇനി കൂടുതൽ കേസുകൾ പോസിറ്റീവ് ആയാൽ പാലക്കാട് ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ സൗകര്യം സജ്ജമാണെന്നും അദ്ദേഹം പറ‌ഞ്ഞു.