വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികൾ 4.63 ലക്ഷം. പ്രതിദിനം ഒന്നരലക്ഷത്തിലധികം പേരാണ് ലോകത്ത് രോഗികളാകുന്നത്. അമേരിക്കയിൽ വീണ്ടും രോഗവ്യാപനം ശക്തമാവുകയാണ്. നിലവിൽ, അരിസോണ, ഒക്ക്ലഹോമ, അലബാമ, വാഷിംഗ്ടൺ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ. ഉട്ട, ടെക്‌സാസ്, മിസിസിപ്പി, ഫ്ലോറിഡ, ജോർജ്ജിയ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. നിയന്ത്രണങ്ങളിലെ ഇളവുകളാണ് രോഗവ്യാപനം വീണ്ടും രൂക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ആകെ മരണം - 1.21 ലക്ഷം. രോഗികൾ - 22 ലക്ഷത്തിലധികം.
ബ്രസീലിൽ 10 ലക്ഷം രോഗികൾ
ബ്രസീലിൽ രോഗികൾ 10 ലക്ഷം കടന്നു. അമേരിക്കയ്ക്ക് ശേഷം രോഗികളുടെ എണ്ണം പത്ത് ലക്ഷം കടയ്ക്കുന്ന ആദ്യ രാജ്യമാണ് ബ്രസീൽ. രാജ്യത്ത് മരണം അരലക്ഷത്തിലേക്ക് അടുക്കുകയാണ്.കൊവിഡ് പാരമ്യത്തിൽ എത്തിയിട്ടും ബ്രസീലിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടില്ല. ദേശീയതലത്തിൽ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ പ്രസിഡന്റ് ജെയർ ബോൾസൊനാരോ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ നീക്കുകയാണ്.
ചൈനയിൽ ഇന്ന് 27 പുതിയ കേസുകൾ.
റഷ്യയിൽ ഇന്നലെയും 7000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 161. ആകെ മരണം - 8,002. രോഗികൾ - അഞ്ച് ലക്ഷത്തിലധികം.
ലോകത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 46 ലക്ഷമായി.
കിർഗിസ്ഥാനിൽ നിയന്ത്രണം ശക്തമാക്കുന്നു.
പാകിസ്ഥാൻ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു.
കൊറിയയിൽ ഇന്ന് 67 പുതിയ കേസുകൾ.