covid-19

മെക്സികോ സിറ്റി: ലോകത്ത് കൊവിഡിന്റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സിക്കോ മാറുന്നു. തുടർച്ചയായ രണ്ടാം ദിനവും രോഗികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രാജ്യത്ത് 5,662 പേർക്ക് കൊവിഡ് ബാധിക്കുകയും ചികിത്സയിലുണ്ടായിരുന്ന 667 പേർ മരിക്കുകയും ചെയ്തു. ഇതോടെ, മെക്സികോയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,70,485 ആയി. 20,394 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.