തിരുവനന്തപുരം: ഓൺലൈനായി നടത്തിയ ആദ്യ പി.എച്ച്.ഡി പ്രവേശന ഇന്റർവ്യൂവിന്റെ ലിസ്റ്റ് എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ചു. പി.എച്ച്.ഡി രജിസ്‌ട്രേഷനായി 209 അപേക്ഷകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുപ്പതോളം വിദഗ്ധർ അടങ്ങിയ പാനലാണ് ഇന്റർവ്യൂ നടത്തിയത്. തിരഞ്ഞെടുത്ത അപേക്ഷകരുടെ പട്ടിക സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
തിരഞ്ഞെടുക്കപ്പെട്ടവർ ജൂലൈ 30 ന് മുമ്പ് രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. അതിന് കഴിയാത്തവർക്ക് അടുത്ത ജനുവരിയിൽ ആരംഭിക്കുന്ന സെമസ്റ്ററിലേക്ക് ഡിസംബർ 31 ന് മുമ്പ് വരെ രജിസ്റ്റർ ചെയ്യാം.