gold

കൊച്ചി: അനുദിനം റെക്കാഡ് തിരുത്തി സ്വർണവിലയുടെ കുതിപ്പ്. കേരളത്തിൽ ഇന്നലെ പവന് 280 രൂപ ഉയർന്ന് വില ഏക്കാലത്തെയും ഉയരമായ 35,520 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വർദ്ധിച്ച് വില 4,440 രൂപയായി. അന്താരാഷ്‌ട്ര വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവിലുണ്ടായ വ‌ർദ്ധന എന്നിവയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് ഇന്നലെ 21 ഡോളർ ഉയർന്ന് വില 1,743 ഡോളറായി. രൂപയുടെ മൂല്യം നേരിയ ഇടിവോടെ 76.18ലുമെത്തി.

പൊന്നുംവില

പവൻ : ₹35,520 (+280)

ഗ്രാം : ₹4,440 (+35)

₹4,440

2004ൽ പവന് വില 4,440 രൂപയായിരുന്നു. അന്ന് ഗ്രാമിന് 555 രൂപ.

₹39,000

കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നിലവിൽ പണിക്കൂലി, 3% ജി.എസ്.ടി, 0.25% പ്രളയ സെസ് എന്നിവ കൂട്ടി കുറഞ്ഞത് 39,000 രൂപ നൽകണം.