തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്ഥാപനമായ റെപ്‌കോ ബാങ്ക് നിക്ഷേപ പലിശ ഉയർത്തി. പുതിയ ഡെപ്പോസിറ്ര് സ്‌കീമായ 'റെപ്‌കോ സെക്യൂർ 2020" പ്രകാരം മുതിർന്ന പൗരന്മാർക്ക് എട്ട് ശതമാനവും സാധാരണക്കാർക്ക് 7.5 ശതമാനവും പലിശ ലഭിക്കും. പരമാവധി നിക്ഷേപത്തുക രണ്ടുകോടി രൂപയ്ക്ക് താഴെ ആയിരിക്കണം. പുതിയ സ്‌കീമിൽ ആഗസ്‌റ്ര് 18വരെ ചേരാമെന്ന് വലിയശാല ശാഖ ചീഫ് മാനേജർ എസ്. മീര പറഞ്ഞു.