covid-

കണ്ണൂർ: കണ്ണൂരിൽ കൊവി‌‌ഡ് സ്ഥിരീകരിച്ച പതിന്നാലുകാരന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ അച്ഛനും കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. വ്യാപാരിയായ അച്ഛനിൽ നിന്നാകാം കുട്ടിക്ക് രോഗബാധയെന്ന സംശയത്തെ തുടർന്നാണ് ഇയാളെ പരിശോധിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികളിൽ ഒരാളാണ് പതിന്നാലുകാരൻ. കുട്ടിക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ കണ്ണൂർ നഗരം അടച്ചിരുന്നു.

അതേസമയം കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച് രണ്ടുദിവസത്തിനകം മരിച്ച എക്സൈസ് ഡ്രൈവർക്ക് നൽകിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി സുനിലിന്റെ കുടുംബം രംഗത്തെത്തി. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ പറയുന്ന ഫോൺ റെക്കോർഡ് കുടുംബം പുറത്തുവിട്ടു. എന്നാൽ ആരോപണം പരിയാരം മെഡിക്കൽ കോളേജ് നിഷേധിച്ചു.