sunilkumar

കണ്ണൂർ: പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലെത്തിയ എൻ.സി.സി ഓഫീസർ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂരിലെ 31 കേരള ബറ്റാലിയൻ എൻ..സി.സി ഹവിൽദാർ തിരുവനന്തപുരം നെയ്യാറ്റിൻകര മഞ്ചവിളാകം തത്തിയൂർ അഹല്യ ഹൗസിൽ ജെ..എസ് . സുനിൽകുമാർ (31) ആണ് മരിച്ചത്. രാവിലെ കണ്ണൂർ പയ്യാമ്പലത്തെ വീട്ടിൽ നിന്നു നഗരത്തലേക്ക് നടക്കാനിറങ്ങിയതായിരുന്നു. പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലെത്തി അസ്വാസ്ഥ്യം അനുഭവപ്പെട്ട സുനിൽകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.സംസ്കാരം മഞ്ചവിളാകത്ത് പിന്നീട് നടക്കും.