ജനീവ: ലോകം ഇപ്പോഴും കൊവിഡ്ന്റെ ഭീഷണിയിലാണെന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകം കൊവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇറ്റലിയിൽ ഡിസംബറിൽ തന്നെ വൈറസ് സാന്നിദ്ധ്യം ഉണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കൊവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
രോഗം പടരുന്നത് തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗണുകൾ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ലോകം പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്. പലർക്കും വീട്ടിലായിരിക്കുന്നത് മടുപ്പുളവാക്കുന്നു. പക്ഷേ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിൽ പറയുന്നു.
ലോകമെമ്പാടും ഇതുവരെ 4,59,849 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 86,56,037 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.