case-diary-

കൊച്ചി : അങ്കമാലിയിൽ പെൺകുഞ്ഞിനെ കട്ടിലിൽ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛനെ അറസ്റ്റുചെയ്തു. 54 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അച്ഛൻ ഷൈജു തോമസ് ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആന്തരിക രക്തസ്രാവത്തെതുടർന്ന് കുട്ടി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്

പുലർച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാൾ വായുവിൽ ഉയർത്തി വീശി. ഇതോടെ ബോധം നഷ്ടപ്പെട്ട കുട്ടിയെ കട്ടിലിലേക്ക് എറിയുകയും ചെയ്തു. സംശയ രോഗത്തിന് പുറമെ പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വാടക വീടിന്റെ കിടപ്പ് മുറിയിൽ വച്ചാണ് പ്രതി കുഞ്ഞിനോട് ക്രൂര കൃത്യം നടത്തിയത്. ഭാര്യയുടെ കൈയിൽ നിന്ന് നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലയ്ക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.