ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ കുറിച്ചു നടത്തിയ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടിനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ നടത്തി കുത്തിയിരിപ്പു സമരം. ജില്ലാസെക്രട്ടറി വി.അമ്പിളി, കേന്ദ്ര കമ്മിറ്റി അംഗം എൻ.ജി.മീനാംബിക, എസ്.പുഷ്‌പലത എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്