ന്യൂഡൽഹി: ഗാ​ൽ​വ​ൻ​ ​താ​ഴ്‌​വ​ര​യി​ൽ​ ​ഇ​ന്ത്യ​ ​ക​ട​ന്നു​ക​യ​റി​യെന്നും അതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ​ചൈ​നീ​സ് ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​ഷാ​വോ​ ​ലി​ജി​യാ​ൻ​ ​ഗാ​ൽ​വ​ൻ​ ​ ​പ്ര​സ്‌​താ​വിച്ചു.​ പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചൈനയുടെ പ്രതികരണം. ​ത​ങ്ങ​ളു​ടെ​ ​അ​ധീ​ന​ത​യി​ലു​ള്ള​ ​ഗാ​ൽ​വ​ൻ​ ​താ​ഴ്‌​വ​ര​യി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ചൈ​നീ​സ് ​സേ​ന​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​അ​ടു​ത്ത​കാ​ല​ത്ത് ​ഇ​ന്ത്യ​ ​അ​വി​ടെ​ ​റോ​ഡു​ക​ളും​ ​പാ​ല​ങ്ങ​ളും​ ​നി​ർ​മ്മി​ക്കു​ന്ന​തി​നെ​തി​രെ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​മേ​യ് ​മാ​സം​ ​മു​ത​ൽ​ ​ഇ​ന്ത്യ​ൻ​ ​സേ​ന​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​ ​ലം​ഘി​ക്കു​ക​യാ​ണ്.​ ​ത​ങ്ങ​ളു​ടെ​ ​പ്ര​ദേ​ശ​ത്തേ​ക്ക് ​ഇ​ന്ത്യ​ൻ​ ​സൈ​നി​ക​ർ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​യ​താ​ണ് ​ജൂ​ൺ​ 15​ന്റെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ക​ലാ​ശി​ച്ച​തെ​ന്നും​ ​ചൈ​നീ​സ് ​വ​ക്താ​വ് ​വാ​ദി​ച്ചു.