covid-death-malayali

ഇടുക്കി: കൊവിഡ് നിരീക്ഷണത്തിലായിരുന്ന ബൈസൺവാലിക്ക് സമീപം മുട്ടുകാട് സ്വദേശിയായ ഈശ്വരി (46) മരിച്ചു. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ഇവർ തമിഴ്നാട്ടിൽ നിന്ന് ഇടുക്കിയിൽ എത്തിയത്. മൃതദേഹം അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്.