ന്യൂഡൽഹി: ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടി രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. തുടർച്ചയായ പതിനഞ്ചാം ദിനവും പെട്രോൾ, ഡീസൽ വില കൂടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോൾ ലിറ്ററിന് 35-37 പൈസ വിലകൂടിയപ്പോൾ, ഡീസൽ ലിറ്ററിന് 60-62 പൈസ വർദ്ധിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോളിന് 8 രൂപയോളവും,ഡീസലിന് 8.43 രൂപയുമാണ് കൂട്ടിയത്. ദിനംപ്രതിയുള്ള ഇന്ധന വില വർദ്ധനവിൽ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 51 പൈസയും, ഡീസൽ ലിറ്ററിന് 61 പൈസയുമാണ് കൂടിയത്.