ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ യോഗ സഹായിക്കുന്നു.പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു. യോഗാദിനം ഐക്യത്തിന്റേതുകൂടിയാണ്. മാനസിക ആരോഗ്യം നൽകം. എല്ലാവരും പ്രാണായാമം ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'വീട്ടിലെ യോഗയും കുടുംബത്തോടൊപ്പം യോഗയും' എന്നതാണ് ഈ വർഷത്തെ തീം. 'ഈ വർഷം നമ്മൾ നമ്മുടെ വീടുകളിൽ നിന്ന് യോഗ ദിനം ആഘോഷിക്കുകയാണ്. ഇന്ന് കുടുംബവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു ദിനം കൂടിയാണ്,' പ്രധാനമന്ത്രി മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
Greetings on #YogaDay! Sharing my remarks on this special occasion. https://t.co/8eIrBklnLI
— Narendra Modi (@narendramodi) June 21, 2020