പുതിയ കാർ വാങ്ങണമെന്ന് മോഹിക്കുന്ന ശരാശരി ഇന്ത്യക്കാരന്റെ മനസിലെത്തുന്ന ആദ്യ ബ്രാൻഡ് മാരുതി സുസുക്കി ആയിരിക്കും. മാരുതിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്‌റ്ര്, 15 വർഷം പിന്നിട്ടിരിക്കുന്നു. 2005ൽ വിപണിയിലെത്തിയ സ്വിഫ്‌റ്ര് ഇതിനകം സ്വന്തമാക്കിയത് 22 ലക്ഷം ഉപഭോക്താക്കളെ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്രഴിയുന്ന പ്രീമിയം ഹാച്ച്ബാക്ക് എന്ന നേട്ടവും സ്വിഫ്‌റ്റിന് സ്വന്തം. 2019-20ൽ 30 ശതമാനം വിപണിവിഹിതവുമായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഒന്നാമത് മൂന്നാം തലമുറ സ്വിഫ്‌റ്ര് ആയിരുന്നു.