harley-davidson

അമേരിക്കൻ ആഡംബര മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ അയൺ 883 ബി.എസ്-6ന്റെ വില ഉയർത്തി. നാല് നിറഭേദങ്ങളിൽ ലഭ്യമായ മോഡലിന്റെ ബ്ളാക്ക് ഡെനിം, ബാറക്യൂഡ സിൽവർ ഡെനിം, റിവർ റോക്ക് ഗ്രേ പതിപ്പുകൾക്ക് 9.38 ലക്ഷം രൂപയാണ് പുതുക്കിയ വില. സ്‌കോർച്ഡ് ഓറഞ്ച്/സിൽവർ ഫ്ളക്‌സ് (ഡ്യുവൽ-ടോൺ) പതിപ്പിന് 9.89 ലക്ഷം രൂപ. 12,000 രൂപയാണ് ഇരു വിഭാഗങ്ങൾക്കും കൂട്ടിയത്. മറ്റൊരു മോഡലായ സ്‌ട്രീറ്ര് റോഡ് ബി.എസ്-6ന് 55,000 രൂപ ഫ്ലാറ്ര് ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.