ന്യൂഡൽഹി: ഇന്ത്യയിൽ വൻ സെെബർ ആക്രമണം നടക്കാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വ്യക്തിഗത, ധനകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന വിധത്തില്‍ വലിയ ഫിഷ്ഷിംഗ് സൈബര്‍ ആക്രമണം ഇന്നുണ്ടായേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കൊവിഡ് സംബന്ധിച്ച സന്ദേശങ്ങൾ ആണ് ഹാക്കര്‍മാര്‍ ആക്രമണത്തിനായി ഉപയോഗിക്കുക എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ചുള്ള സ്വകാര്യവിവരങ്ങളും മറ്റും സൂഷ്മതയോടുകൂടി കെെകാര്യം ചെയ്യാൻ സർക്കാർ മുന്നറിയിപ്പ് നൽകി.
സെെബർ ഭീഷണിയിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരാക്കാൻ ഐ.ടി മന്ത്രാലയത്തിനു കീഴിലുള്ള സി.ഇ.ആർ.ടി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. രാജ്യത്തിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സി.ഇ.ആര്‍.ടി (കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ncov2019@gov.inല്‍ നിന്നാകാം സംശയകരമായ ഇ-മെയില്‍ വരുന്നത്. മലീഷ്യസ് ഇ മെയിലുകള്‍ ഉപയോഗിച്ചായിരിക്കും ഫിഷ്ഷിംഗ് ആക്രമണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇ-മെയിലുകള്‍ ഇതില്‍ പങ്കുവഹിക്കാനിടയുണ്ട്. ഇ-മെയില്‍ തുറക്കുന്നവരെ വ്യാജ വെബ്‌സൈറ്റുകളിലേയ്ക്കും തുടര്‍ന്ന് ഇവയിലുള്ള മലീഷ്യസ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലേയ്ക്കും നയിക്കാന്‍ ലക്ഷ്യമിടുന്നു. വ്യക്തിഗത, ധനസംബന്ധ വിവരങ്ങൾ ഉപയോക്താക്കളോട് ആവശ്യപ്പെടും-സി.ഇ.ആർ.ടി പ്രസ്താവനയിൽ പറയുന്നു.
സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രാദേശിക അധികൃതരുടെ പേരിലുള്ള വ്യാജ ഇ-മെയിലുകള്‍ ഇതില്‍ പങ്കുവഹിക്കാനിടയുണ്ട്. ഇ-മെയില്‍ തുറക്കുന്നവരെ വ്യാജ വെബ്‌സൈറ്റുകളിലേയ്ക്കും തുടര്‍ന്ന് ഇവയിലുള്ള മലീഷ്യസ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലേയ്ക്കും നയിക്കാന്‍ ലക്ഷ്യമിടുന്നു. വ്യക്തിഗത, ധനസംബന്ധ വിവരങ്ങൾ ഉപയോക്താക്കളോട് ആവശ്യപ്പെടും.
അപരിചിതമായ ഇ-മെയിലുകളില്‍ നിന്നുള്ള അറ്റാച്ച്‌മെന്റുകള്‍ തുറക്കുന്നത് ഒഴിവാക്കണമെന്ന് സി.ഇ.ആര്‍.ടി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരുടെ ഇ-മെയിലുകളായാല്‍ പോലും ശ്രദ്ധിക്കണം. അണ്‍സോളിസിറ്റഡ് മെയിലുകളുടെ യുആര്‍എല്ലില്‍ ക്ലിക്ക് ചെയ്യരുത്. ഡല്‍ഹി, മുംബയ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സൗജന്യ കൊവിഡ് പരിശോധനകള്‍ വാഗ്ദാനം ചെയ്ത് അടക്കമുള്ള ഇ-മെയിലുകളാണ് വരുകയെന്ന് സി.ഇ.ആര്‍.ടി മുന്നറിയിപ്പ് നല്‍കുന്നു. അസാധാരണമായ ആക്ടിവിറ്റികള്‍ കണ്ടാൽ incident@cert-in.org.inല്‍ റിപ്പോര്‍ട്ട് ചെയ്യണം.