ന്യൂഡൽഹി: ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെ അതിർത്തിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിവരികയാണ്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായും റിപ്പോർട്ടുകളുണ്ട്.
അതിര്‍ത്തിയില്‍ കര്‍ശന നിലപാട് സ്വീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പല കരാറുകളിലും വിള്ളലേറ്റിരിക്കുകയാണ്. ഇന്ത്യ ചെെന അതിർത്തിയിൽ മാത്രമല്ല ചെെന പ്രശ്നങ്ങൾ സൃഷ്ടിച്ചത്. യി.എസ് സ്റ്റേറ്റ് സെക്രട്ടറിയടക്കം ചെെനയ്ക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. അയല്‍ രാജ്യങ്ങളോട് ചൈന കാണിക്കുന്ന തെമ്മാടി മനോഭാവമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രൂക്ഷ വിമര്‍ശമുന്നയിച്ചിരുന്നു.
തായ്‌വാനെതിരായും ചെെന ആക്രമണത്തിന് പദ്ധതിയിടുന്നുണ്ട്. യു.എസ് നാവികസേന തങ്ങളുടെ മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ പസഫിക് സമുദ്രത്തിലേക്ക് വിന്യസിച്ചിരുന്നു. ഇത് ചെെനയെ തെല്ലൊന്ന് ഭയപ്പെടുത്തി. യു.എസ് സൂപ്പർ കാരിയർ എന്ന് വിശേഷിപ്പിക്കുന്ന എസ് റൊണാള്‍ഡ് റീഗന്‍, യു.എസ്.എസ് തിയോഡോര്‍ റൂസ്വെല്‍റ്റ്, യു.എസ്.എസ് നിമിറ്റ്‌സ് എന്നിവ 2017 മുതല്‍ ഇവിടെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ഭൂട്ടാന്‍, തെക്കൻ ചെെന കടൽ, കിഴക്കൻ ചെെന കടൽ, നേപ്പാൾ, റഷ്യ എന്നിങ്ങനെപോകുന്നു ചെെന ഉടക്കിയ പ്രദേശങ്ങൾ.
ഭൂട്ടാന്‍
ഇന്ത്യ -ഭൂട്ടാൻ-ടിബറ്റ് ത്രിരാഷട്രങ്ങളിലെ കയ്യേറ്റങ്ങളും നിർമാണങ്ങളും സംബന്ധിച്ചുള്ള പ്രശ്നങ്ങൾ തുടരുകയാണ്. 73 ദിവസമാണ് മുമ്പ് സംഘര്‍ഷാവസ്ഥ നിലനിന്നത്. ചൈനയുടെ റോഡ് നിര്‍മാണമാണ് പ്രശ്നത്തിന് കാരണമായത് ഇന്ത്യയുടെ സഖ്യകക്ഷിയായ ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്താണ് ചൈനീസ് സൈന്യം റോഡ് നിര്‍മാണം തുടങ്ങിയത്. ഇന്ത്യയും ചെെനയും തമ്മിലുള്ള സമാധാന കരാറിന്റെ ഭാഗമായി ചെെന പിന്മാറിയിരുന്നുവെങ്കിലും വീണ്ടും പ്രകോപനവുമായി ചെെന തിരിച്ചെത്തി. ഭൂട്ടാൻ പ്രദേശത്തും ചെെന പ്രദേശങ്ങൾ കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഭൂട്ടാന്‍-ചൈന അതിര്‍ത്തികളിലെ മറ്റ് മേഖലകളില്‍ കൂടി ഭൂട്ടാനിലേക്ക് പ്രവേശിച്ച് പെട്രോളിംഗ് നടത്തിയിരുന്നു.
തെക്കന്‍ ചൈനാ കടല്‍
വിഭവ സമൃദ്ധമായ ദക്ഷിണ ചൈനാ കടലിന്റെ പൂര്‍ണ നിയന്ത്രണത്തിനായി ചൈന അതിര്‍ത്തി രേഖകളെ വളച്ചൊടിക്കുകയാണ്. ”ചരിത്രപരമായ അവകാശങ്ങള്‍” അടിസ്ഥാനമാക്കിയുള്ള ചൈനയുടെ അവകാശവാദം 2016 ലെ ആർബിട്രേഷൻ കോടതി ഉത്തരവ് പ്രകാരം നിരസിച്ചുവെങ്കിലും മേഖലയെ സൈനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ചൈന പിന്നോട്ട് പോയിട്ടില്ല. 3.5 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വാര്‍ഷിക വ്യാപാരത്തിനുള്ള ഒരു പാതയായി വര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര റൂട്ടുകളിലൊന്നാണ് ദക്ഷിണ ചൈനാ കടല്‍ പാത.
ദക്ഷിണ ചൈനാക്കടലിലെ തായ്‌വാൻ, ബ്രൂണൈ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവയുമായി ചൈനയ്ക്ക് ദ്വീപ്, സമുദ്ര അതിര്‍ത്തി തര്‍ക്കങ്ങളുണ്ട്. ഇതിനുമപ്പുറം തായ്‌വാനും നിയന്ത്രിത ദ്വീപുകളും മുഴുവന്‍ ചൈനയുടേതാണെന്ന് ചൈന അവകാശപ്പെടുന്നു.
കിഴക്കന്‍ ചൈനാ കടല്‍
ചെെന തർക്കങ്ങളുണ്ടാക്കിയവയിൽ കിഴക്കന ചെെന കടലും ഉൾപ്പെടുന്നു. മഞ്ഞക്കടല്‍ (ഉത്തരകൊറിയന്‍ / ദക്ഷിണ കൊറിയ), കിഴക്കന്‍ ചൈനാ കടല്‍ (ദക്ഷിണ കൊറിയ / ജപ്പാന്‍) എന്നിവിടങ്ങളില്‍ ചൈനയ്ക്ക് ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയുമായി പ്രത്യേക സാമ്പത്തിക മേഖല തര്‍ക്കങ്ങളുണ്ട്. കൂടാതെ, ജപ്പാനിലെ സെന്‍കാക്കു / ഡിയോയു ദ്വീപുകളും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു. സാമ്പത്തികപരമായും ഇവിടെ തർക്കം നിലനിൽക്കുന്നുണ്ട്. ഈ പ്രദേശവും അന്തര്‍ദേശീയ പ്രധാന്യമുള്ള സ്ഥലമായാണ് കണക്കാക്കുന്നത്. ആഗോള വ്യാപാരം ഈ പ്രദേശത്ത് വര്‍ദ്ധിക്കുന്നതോടെ ചൈനയുടെ അവകാശവാദവും ഉയര്‍ന്നുവന്നതായി പറയുന്നു.
നേപ്പാള്‍
നിലവിൽ ഏറെ വെല്ലുവിളി ഉയർത്തിയ വിഷയമായിരുന്നു നേപ്പാൾ ഭൂപടത്തിന്റേത്. ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഭൂപടം തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടത്തില്‍ കാഠ്മണ്ഡു എതിര്‍പ്പ് പ്രകടിപ്പിച്ച അതേ സമയത്താണ്, ഹംല, റാസുവ, സിന്ധുപാല്‍ചൗക്ക്, ശങ്കുവാസഭ എന്നീ വടക്കന്‍ ജില്ലകളിലെ ഭൂമി ചൈന കൈയടക്കിയതായി നേപ്പാളിലെ സര്‍വേ വകുപ്പിന്റെ ആരോപണം ഉയര്‍ന്നത്.
ഈ സര്‍വേ റിപ്പോര്‍ട്ട് ചോര്‍ന്നതിനുശേഷം ചൈനയ്ക്കെതിരെ നേപ്പാളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു, എന്നാല്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കിയില്ല. രാജ്യത്തേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന തിരക്കിലാണ് നേപ്പാള്‍ ഭരണകൂടം. ഇതിനിടെ എവറസ്റ്റിന്റെ ഉയരം അളക്കുന്നതിനുള്ള ഒരു പദ്ധതിയും ചൈന ആരംഭിച്ചിരുന്നു. 5 ജി സേവനങ്ങള്‍ നല്‍കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
റഷ്യ
റഷ്യയോടും ചെെന ഉടക്കിയിട്ടുണ്ട്. തർക്കം നിലവിലും പുകയുകയാണ്. സമാധാനാന്തരീക്ഷം സൃഷ്ടിച്ചിട്ടില്ല.