മലയാളികൾക്കിടയിൽ ഏറ്റവുമധികം സ്വീകാര്യതയുള്ള അന്യഭാഷാ നടൻ ആര് എന്ന് ചോദിച്ചാൽ ഏറ്റവും കൂടുതൽ പേർ പറയുന്ന പേര് ദളപതി വിജയ് എന്നാകും. കുട്ടികളിൽ തുടങ്ങി പ്രായമായവർക്കിടയിൽ വരെ വിജയ്ക്ക് ആരാധകർ ഉണ്ട്. ഈ പിറന്നാൾ ദിനത്തിൽ വിജയിനെക്കുറിച്ച് അധികമാർക്കും അറിയാത്ത 10 കാര്യങ്ങൾ നമുക്ക് ഒന്ന് നോക്കാം.
1. രജനികാന്തിന്റെ ഒരു വലിയ ആരാധകനാണ് വിജയ്. വിജയ്!!യും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്..1985 ൽ പുറത്തിറങ്ങിയ 'നാൻ സിവപ്പ് മനിതൻ' എന്ന രജനികാന്ത് ചിത്രത്തിൽ ഒരു ബാലതാരമായി വിജയ് എത്തിയിരുന്നു.
2. 10 സിനിമകളിൽ വിജയ്, വിജയ് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
3. ബാലതാരമായി തന്റെ കരിയർ ആരംഭിച്ച വിജയ്യുടെ ആദ്യത്തെ 9 സിനിമകളുടെ സംവിധായകനും വിജയ്യുടെ അച്ഛൻ ആയ എസ്. എ ചന്ദ്രശേഖർ ആയിരുന്നു. അന്ന് എസ്. എ ചന്ദ്രശേഖറുടെ സഹ സംവിധായകനായിരുന്നു ഇപ്പോൾ ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ ഷങ്കർ.
4. 25 വർഷത്തിലധികം നീണ്ട കരിയറിൽ ഇരുപതോളം പുതുമുഖ സംവിധായകരെ വിജയ് സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.
5. തമിഴ്നാട് കഴിഞ്ഞാൽ വിജയ്ക്ക് ഏറ്റവും അധികം ആരാധകർ ഉള്ളത് കേരളത്തിൽ ആണ്.
6. വിജയ്ക്ക് 9 വയസ്സുള്ളപ്പോഴാണ്, അദ്ദേഹത്തിന്റെ ഇളയ സഹോദരി വിദ്യയുടെ മരണം. അത് വിജയ്യെ വളരെയധികം മാനസികമായി ബാധിച്ചിരുന്നു. നല്ല സംസാരിക്കുന്ന ഒരു കുട്ടിയായിരുന്ന വിജയ്, ഈ സംഭവത്തിന് ശേഷമാണ് അധികം സംസാരിക്കാതെ ആയത്.
7. ചെന്നൈ ലയോള കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ച വിജയ്യുടെ ക്ലാസ് മേറ്റ്സ് ആയിരുന്നു തമിഴകത്തിന്റെ മറ്റൊരു സൂപ്പർ താരമായ സൂര്യ, സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ, സംവിധായകൻ വിഷ്ണു വർദ്ധൻ എന്നിവർ.
8. ഇത് വരെ അന്യഭാഷാ സിനിമകളിൽ ഒന്നും അഭിനയിക്കാത്ത വിജയ്, ബോളിവുഡിൽ പ്രഭുദേവ സംവിധാനം ചെയ്ത അക്ഷയ് കുമാർ ചിത്രമായ 'റൗഡി റാത്തോറി'ൽ ഒരു പാട്ട് സീനിൽ മാത്രം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
9. വിജയ്ക്ക് ഒരു മകനും മകളുമാണ് ഉള്ളത്. വിജയ്യുടെ മകന്റെ പേര് സഞ്ജയ് എന്നും മകളുടെ പേര് ദിവ്യ എന്നുമാണ്. വിജയ്യുടെ ഭാര്യയായ സംഗീതയുടെ പേരിന്റെ ആദ്യത്തെ മൂന്ന് അക്ഷരവും വിജയ്യുടെ അവസാനത്തെ മൂന്നക്ഷരവും ചേർത്താണ് മകന് സഞ്ജയ് എന്ന പേര് നൽകിയിരിക്കുന്നത്. 'വേട്ടൈക്കാരൻ"എന്ന വിജയ് ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ സഞ്ജയ് പ്രത്യക്ഷപ്പെടുന്നുണ്ട്.
10.സൂപ്പർ സ്റ്റാർ രജനികാന്തിന് ശേഷം തമിഴ് സിനിമയിൽ 50 കോടി കളക്ഷനും 100 കോടി കളക്ഷനും നേടിയ നടനാണ് ദളപതി വിജയ്.