മാനസികാരോഗ്യത്തിന് നമ്മുടെ ചർമ്മവുമായി ബന്ധമുണ്ട്. മാനസിക സമ്മർദ്ദവും പിരിമുറുക്കവും അനുഭവിക്കുന്നവരുടെ ചർമ്മം ആരോഗ്യമുള്ളതായിരിക്കില്ല എന്നാണ് വിദഗ്ധപക്ഷം. ചർമ്മത്തിന് ഉന്മേഷവും സൗന്ദര്യവും ആഗ്രഹിക്കുന്നുണ്ടോ മനസ് ശാന്തമാക്കി, സന്തോഷത്തോടെ ഇരിക്കുക.
അമിത മാനസിക സമ്മർദ്ദമുള്ളവർക്ക് ചർമ്മത്തിൽ അലർജികൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് പലപ്പോഴും അസഹനീയമായ ചൊറിച്ചിലിനും ഇടയാക്കുന്നു. മാനസിക സമ്മർദ്ദത്തിന്റെ മറ്റൊരു ദോഷഫലമാണ് ചർമ്മത്തിലെ വരൾച്ച. മാനസിക സമ്മർദ്ദം രക്തകോശങ്ങളെ ചുരുക്കി രക്തയോട്ടം കുറയ്‌ക്കുന്നു. ഇതാണ് ചർമ്മം വരളാൻ കാരണം.
അമിത മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ ചർമ്മം അടരുന്നതായും കാണാറുണ്ട്.
കണ്ണിന് താഴെ കറുത്ത് നിറമാണ് മറ്റൊരു പ്രശ്‌നം.
എക്സിമയും സോറിയാസിസ് എന്നീ രോഗങ്ങളുടെ കാരണം മാനസിക സമ്മർദ്ദം അല്ലെങ്കിലും ഈ രോഗങ്ങൾ ഉള്ളവർ മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടാൽ രോഗം അധികരിക്കുമെന്ന് ഉറപ്പാണ്.