വാഷിംഗ്ടൺ: പ്രശ്‌നങ്ങൾ രൂക്ഷമായ ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
'ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ച് വരികയാണ്. സ്ഥിതി ഗുരുതരമാണ്. പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. '- ട്രംപ് വ്യക്തമാക്കി.