കാമ്പ്നൂ: ഇരുപത്തിമ്മൂന്നുകാരൻ മിഡ്ഫീൽഡർ ഫ്രാങ്ക് ഡിം ജോംഗിന്റെ പരിക്ക് സ്ഥിരീകരിച്ച് ബാഴ്സലോണ. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഡിജോംഗിന്റെ വലത്തേക്കാലിന് പരിക്കുണ്ടെന്ന വിവരം ബാഴ്സലോണ സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് നിറുത്തിവച്ച ലാലിഗ പുനരാരംഭിച്ച ശേഷം നടന്ന ബാഴ്സയുടെ ആദ്യ മത്സരത്തിൽ ഡിജോംഗ് കളിച്ചിരുന്നു. എന്നാൽ തുടർന്ന് ലെഗാനസിനും സെവിയ്യയ്ക്കും എതിരായ മത്സരങ്ങളിൽ ഡി ജോംഗ് കളിച്ചിരുന്നില്ല. പരിക്ക് പൂർണമായി ഭേദമായിട്ടേ ഡി ജോംഗ് തിരിച്ചെത്തൂവെന്നും പത്രക്കുറിപ്പിൽ പറയുന്നു.