karthikeyan

ചെന്നൈ: തമിഴ്നാട്ടിൽ ഒരു എം.എൽ.എയ്ക്ക് കൂടി കൊവിഡ്. ഡി.എം.കെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എം.എൽ.എയുമായ കെ. കാർത്തികേയനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മേഖലയിലെ സഹായ വിതരണത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. അതിനുശേഷം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
എം.എൽ.എയുടെ മൂന്ന് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

തമിഴ്നാട്ടിൽ മുമ്പ് രണ്ട് എം.എൽ.എമാർക്കും ഒരു മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിൽ ഒരു എം.എൽ.എ മരിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മന്ത്രിതല സമിതിയിൽ അംഗമാണ് കെ.പി അൻപഴകൻ. മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത ഉന്നതല യോഗങ്ങളിൽ ബുധനാഴ്ച വരെ പങ്കെടുത്തിരുന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.