sbi

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ,​ ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം സൗകര്യം 'വർക്ക് ഫ്രം എനിവേർ" ആയി പരിഷ്‌കരിക്കുന്നു. ബാങ്കിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ ഓഫീസിലിരുന്നല്ലാതെ തന്നെ ചെയ്യാനാകുംവിധം സാങ്കേതിക സംവിധാനങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വർക്ക് ഫ്രം എനിവേർ സൗകര്യം ഒരുക്കുന്നത്.

ഇത്,​ ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കാൻ സഹായിക്കും. വിദേശത്തെ 19 ഓഫീസുകളിൽ പദ്ധതി നടപ്പാക്കി. ഇന്ത്യയിലെ ഓഫീസുകളിലും വൈകാതെ അവതരിപ്പിക്കും. ബാങ്കിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും പദ്ധതി സഹായിക്കും. ജീവനക്കാരുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.