ന്യൂഡൽഹി: ഗാൽവാൻ താഴ്വരയിലുണ്ടായ ഇന്ത്യ - ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനം വീണ്ടും. ചൈന ന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയതായാണ് ഉപഗ്രഹചിത്രങ്ങളിൽ കാണുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കൈയേറുകയോ ഉണ്ടായിട്ടില്ലെന്നാണ്. എന്നാൽ പാംഗോങ് തടാകത്തിന് സമീപമുള്ള പ്രദേശം ചൈന കൈയേറിയതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തനമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി 'സറണ്ടർ മോദി'യാണെന്നും രാഹുൽ ഗാന്ധി നേരത്തെ പരിഹസിച്ചിരുന്നു.
ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ വൻവിമർശനം ഉയർന്നിരുന്നു,