lijo-

പുതിയ സിനിമകൾ നിർമ്മിക്കരുതെന്ന നിർദ്ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലച്ചിത്ര സംഘടനകൾക്കെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാനെന്ന് ലിജോ ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.


ഫഹദ് ഫാസിൽ നിർമ്മിച്ച് മഹേഷ് നാരായണൻ ഒരുക്കുന്ന 'സീ യൂ സൂൺ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിക്കാനിരിക്കെ ചലച്ചിത്ര സംഘടനകൾ ഫഹദിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഇതിനിടെ സംവിധായകൻ ആഷിഖ് അബുവും ഹാഗർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി പ്രഖ്യാപിച്ച് രംഗത്തെത്തി. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിമ കല്ലിംഗലും ഷറഫുദിനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. . ആഷിഖ് ആദ്യമായി ഛായാഗ്രാഹകൻ ആകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിക്കാണെന്നും അത് വേറെ ആരെയും എൽപ്പിച്ചിട്ടില്ലെന്നും ആഷിഖ് പറഞ്ഞു.