ചെന്നൈ: തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനും കൊവിഡ് സ്ഥിരീകരിച്ചു എന്ന പ്രചാരണം വ്യാജം. ഇരുവരും കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണെന്നായിരുന്നു ചില തമിഴ് പത്രങ്ങളിൽ വാർത്ത വന്നത്. എന്നാൽ ഈ വാർത്ത നിഷേധിച്ച് ഇരുവരുടെയും വക്താവ് രംഗത്തെത്തി. ഇരുവരും ചെന്നൈയിലെ വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്നുവെന്നും വക്താവ് ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു
നയൻതാരയ്ക്കും കാമുകനും കൊവിഡാണെന്നും ഇരുവരും എഗ്‌മോറിൽ ചികിത്സയിലാണെന്നുമായിരുന്നു തമിഴ് പത്രത്തിന്റെ റിപ്പോർട്ട്. ചെന്നൈയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഈ പ്രചാരണം പലരും വിശ്വസിച്ചിരുന്നു. ഇരുവരുടെയും സുഖവിവരം അന്വേഷിച്ച് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.