delhi-

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യവുമായി തീവ്രവാദികൾ വരുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ്. ഇതേ തുടർന്ന ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഭീകരവാദികളിൽ ചിലർ ജമ്മു കാശ്മീരിൽ നിന്നുളളവരാണ്. അവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ അതിനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്. റോഡ് മാർഗം കാർ,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഇവർ ഡൽഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കാശ്മീർ രജിസ്‌ട്രേഷനുള്ള കാറുകളിൽ പരിശോധനയും നടത്തും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.