ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ട് വരുന്ന ഒന്നാണ് പ്രമേഹം. മുതിർന്നവരിലും കുട്ടികളിലും ഇത് ഒരു പോലെ ബാധിക്കുന്നു. പ്രമേഹത്തെ തടയാൻ ശ്രമിച്ചില്ലെങ്കിൽ നിരവധി അസുഖങ്ങളായിരിക്കും ഇതിന്റെ പാർശ്വഫലം. ഇത് നമ്മുടെ ഹൃദയം, വൃക്ക, കണ്ണ് തുടങ്ങി പല അവയവങ്ങളെയും സാരമായി തന്നെ ബാധിക്കുന്നു. പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കേണ്ട് അവരുടെ ഭക്ഷണശീലമാണ്. പ്രധാനമായും, തെറ്റായ ഭക്ഷണം ശീലമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമായി മാറുന്നത്.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകുന്നുവെങ്കിലും, കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയെ വളരെയധികം സ്വാധീനിക്കുന്നു. അത് കൊണ്ട് തന്നെ പ്രമേഹമുള്ള ആളുകൾ വളരെയധികം കാർബോഹൈഡ്രേറ്റുകൾ അകത്താക്കുമ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാകുന്ന വിധം ഉയരുന്നു. അതിനാൽ, കുറഞ്ഞ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. അത്തരത്തിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ.
മധുരമുള്ള പാനീയങ്ങൾ
ഫാറ്റി ലിവർ പോലുള്ള പ്രമേഹ സംബന്ധമായ അവസ്ഥകൾക്ക് കാരണമാകുന്ന ഇത്തരം പാനീയങ്ങൾ പരമാവധി ഒഴിവാക്കാവുന്നതാണ്. പഞ്ചസാര പാനീയങ്ങളിലെ ഉയർന്ന ഫ്രക്ടോസിന്റെ അളവ് വയറിലെ കൊഴുപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദോഷകരമായ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയിലേക്കും നയിച്ചേക്കാം.വെള്ളം, സോഡ എന്നിവ കഴിക്കാം.
തൈര്
പ്രമേഹമുള്ളവർക്ക് നല്ല ഭക്ഷണമാണെങ്കിലും ഫ്ളേവർ ചേർത്ത തൈര് കഴിക്കാൻ പാടില്ല. പഞ്ചസാര അടങ്ങിയിട്ടില്ലാത്ത പൂർണ്ണമായും പാൽ, തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ വിശപ്പ്, ഭാരം നിയന്ത്രിക്കൽ, കുടൽ ആരോഗ്യം എന്നിവയ്ക്ക് ഗുണകരമാണ്.
പഴങ്ങൾ വളരെ നല്ല പോഷക ഗുണമുള്ള ആഹാരമാണെങ്കിലും, ഡ്രൈഫ്രൂട്ട്സ് പ്രമേഹരോഗികൾക്ക് ഒട്ടും നല്ലതല്ല. കാരണം, ഇവ ഉണങ്ങുമ്പോൾ ഇവയിൽ അടങ്ങിയിരിക്കുന്ന വെള്ളം നഷ്ടപ്പെടുന്നതിനാൽ ഇതിലെ പോഷകങ്ങളുടെ ഉയർന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു.
ആരോഗ്യകരമായ ശരീരത്തിന് ഒഴിവാക്കേണ്ടൊരു ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്, പ്രത്യേകിച്ചും പ്രമേഹ രോഗികൾ. ഉരുളക്കിഴങ്ങിൽ തന്നെ കാർബോഹൈഡ്രേറ്റുകൾ താരതമ്യേന കൂടുതലാണ്. വറുത്ത ഭക്ഷണങ്ങൾ എ.ജി.ഇ, ആൽഡിഹൈഡുകൾ എന്നിവ പോലുള്ള ഉയർന്ന അളവിൽ ദോഷകരമായ സംയുക്തങ്ങൾ ഉൽപാദിപ്പിക്കുന്നതിനാൽ ഇത് പ്രമേഹരോഗ സാധ്യത വർദ്ധിപ്പിക്കുന്നു.