കൊച്ചി: തുടർച്ചയായ 16 ദിവസങ്ങളിലായി പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ വില കൂട്ടിയത് ലിറ്ററിന് 8.29 രൂപ; ഡീസലിന് 8.93 രൂപയും. ഇന്നലെ തിരുവനന്തപുരത്ത് വില ലിറ്ററിന് 33 പൈസ വർദ്ധിച്ച് 81.28 രൂപയായി. 55 പൈസ ഉയർന്ന് 76.12 രൂപയിലായിരുന്നു ഇന്നലെ ഡീസൽ വ്യാപാരം.