കൊവിഡും ലോക്ക് ഡൗണും മൂലം ഇന്ത്യയിലും വിദേശത്തും മരിച്ച ഇന്ത്യൻ പൗരന്മാർക്ക് നഷ്ടപരിഹാരം നൽകുക, തൊഴിലാളി കുടുംബങ്ങൾക്ക് അയ്യായിരം രൂപ റേഷൻ കട വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സി.പി ജോൺ തിരുവനന്തപുരം എം.വി ആർ ഭവനിൽ ആരംഭിച്ച 24 മണിക്കൂർ നിരാഹാര സത്യാഗ്രഹത്തിന്റെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. സി.പി ജോൺ, ജില്ലാ സെക്രട്ടറി എം.ആർ മനോജ്, സംസ്‌ഥാന സെക്രട്ടറി എം.പി സാജു തുടങ്ങി പ്രമുഖർ സമീപം.