തിരുവനന്തപുരം: കൊവിഡ് മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ഏറ്റ മറ്റൊരു അടിയായിരുന്നു കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബിൽ. സാധാരണ മാസങ്ങളിൽ വരുന്ന ബില്ലുകളെക്കാൾ മൂന്നും നാലും ഇരട്ടി തുക. പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകൾ കെ എസ് ഇബിയുടെ അമിത ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. സർക്കാരിന് എതിരെ പ്രതിപക്ഷവും ഈ വിഷയം ആയുധമാക്കി.
പരാതി വ്യാപകമായതോടെ വിശദീകരണവുമായി കെ എസ് ഇ ബി തന്നെ രംഗത്തു വന്നു. ലോക്ക്ഡൗൺ കാലത്ത് ജനം ഉപയോഗിച്ച ചാർജ് തന്നെയാണ് ഈടാക്കിയതെന്നാണ് കെ എസ് ഇ ബി അധികൃതരുടെ വാദം.എങ്കിലും ബിൽ തുക എങ്ങനെ ഇരട്ടിയിൽ അധികമാകുമെന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്. സംഭവത്തിൽ വ്യക്തമായ മറുപടി പറയേണ്ടത് കെ എസ് ഇ ബിയാണ്. കൊവിഡ് കാലത്തെ ബിൽ രേഖപ്പെടുത്തുന്നതിൽ കെ എസ് ഇ ബിക്ക് വീഴ്ച സംഭവിച്ചോ? നേർക്കണ്ണ് അന്വേഷിക്കുന്നു.