pic

ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്ല്യം നൽകുന്ന ‌ഡാറ്റാ പ്ളാൻ ഓഫറുകളുമായി വോഡഫോൺ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലുള്ള പ്ലാനുകൾക്കൊപ്പം 2 ജിബി, 5 ജിബി ഡാറ്റ അധികമായി നൽകുന്ന ഓഫറാണ് വോഡഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മാസം 56 ജിബി ഡാറ്റ പ്ലാൻ വരെ ലഭിക്കുന്ന ഉപഭോക്താവിന് അധിക ചിലവില്ലാതെ 5 ജിബി ഡാറ്റ കൂടി നൽകുന്ന ഓഫറാണിത്. നിലവിലുള്ള ചില പ്രീപെയ്ഡ് പ്ലാനിലേക്ക് 2 ജിബി, 5 ജിബി ഡാറ്റ അധികമായി നൽകുന്നതായി വോഡഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പറഞ്ഞിട്ടുണ്ട്. വോഡഫോൺ ആപ്ലിക്കേഷൻ വഴിയോ,​ ഒഫീഷ്യൽ വെബ്‌സൈറ്റ് വഴിയോ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.149, 249, 399, 599 എന്നീ പ്രീപെയ്ഡ് പ്ലാനുകൾക്കാണ് അധിക ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്നത്.

149 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അധികമായി 1 ജിബി ഡാറ്റാ ആനുകൂല്യം ലഭിക്കും. ഈ പ്ലാനിൽ 2 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും ലഭ്യമാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭ്യമാണ്. 219 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഈ പ്ളാനിലൂടെ 2 ജിബി ഡാറ്റ അധികമായി ലഭിക്കും. പ്രതിദിനം 1 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനാണ് ഇത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.

സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭ്യമാകും. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഈ പ്ലാനിലൂടെ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം 5 ജിബി അധിക ഡാറ്റയും ഇനി ലഭ്യമാക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ നൽകുന്ന പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയുണ്ട്. വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 5 ജിബി അധിക ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും വാഗ്ദാനം ചെയ്യുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ല സൗജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നു. വോ‌ഡഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ ഓഫറുകളെകുറിച്ച് വിശദീകരിച്ചിട്ടുണ്ട്.