-rajisha-vijayan

കൊവിഡ് കാലത്തെ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും, ആരോഗ്യസംബന്ധിയായ സാദ്ധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടും ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളം വൈറ്റിലയിൽ ആരംഭിച്ചു. പൂർണമായും ഇൻഡോറിൽ ചിത്രീകരിക്കുന്ന സിനിമയിൽ 30 പേർ മാത്രമടങ്ങുന്ന ടീമാണ് പ്രവർത്തിക്കുന്നത്.

ഭർത്താവിന്റെയും ഭാര്യയുടെയും കഥ പറയുന്ന ഈ കുടുംബ ചിത്രത്തിൽ 10 താഴെ താരങ്ങൾ മാത്രമാണ് അഭിനയിക്കുന്നത്. ഉണ്ട എന്ന ചിത്രത്തിന് ശേഷം ഖാലിദും,​ അഞ്ചാം പാതിരാ എന്നാ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ആഷിഖ് ഉസ്മാനും ഒന്നിക്കുന്ന ചിത്രമാണിത്. സിനിയുടെ ടൈറ്റിൽ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സർക്കാർ നിർദേശം അനുസരിച്ച് സെറ്റിൽ വരുന്നരെ പരിശോധിച്ച് മാസ്ക്ക്, ഗ്ലൗസ് സാനിറ്റൈസർ എന്നിവ നൽകിയാണ് പ്രേവേശിപ്പിക്കുന്നത്.

ഷെെൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോൺ ആന്റണി ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്,​ മേക്കപ്പ്-റോണെക്സ് സേവിയർ,​ കോസ്റ്റ്യൂംസ് മെൽവിൻ,​ സൗണ്ട് ഡിസെെൻ-സപ്തസൗണ്ട്.