ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വീണ്ടും കങ്കണറണൗട്ട്. നടൻ ഹൃതിക് റോഷന് എതിരെയുള്ള നിയമപോരാട്ടങ്ങൾക്കിടെ താൻ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ചാണ് കങ്കണയുടെ വെളിപ്പെടുത്തൽ. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയിലിലാകുമെന്ന് തന്നോട് ജാവേദ് അക്തർ പറഞ്ഞു. കങ്കണ വെളിപ്പെടുത്തി. എന്റെ അവസ്ഥയും സുശാന്തിന്റെ അവസ്ഥയും ഏറെക്കുറെ ഒന്നാണ്. അവർ സുശാന്തിനോടും ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. സ്വജനപക്ഷപാതത്തിനും കഴിവിനും ഒന്നിച്ചു മുന്നോട്ട് പോവാനില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കാരണം, അവർ പ്രതിഭകളെ പുറത്തു വരാൻ അനുവദിക്കില്ല. എനിക്ക് ആ അവസ്ഥ മനസിലാവും,സിനിമാരംഗത്തെ പ്രശ്നങ്ങൾ തന്റെ സ്വകാര്യ ജീവിതം തകർത്തെന്നും കങ്കണ വെളിപ്പെടുത്തുന്നു. കങ്കണയുടെ പുതിയ വെളിപ്പെടുത്തൽ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ കങ്കണയുടെ വെളിപ്പെടുത്തലിനെതിരെ ആരും രംഗത്തുവന്നിട്ടില്ല.