അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമുലോ (അങ്ങ് വൈകുണ്ഠപുരത്ത്) എന്ന ചിത്രത്തിലൂടെകേരളത്തിലും ആരാധകരെ നേടിയ താരമാണ് പൂജാ ഹെഗ്ഡേ. മറ്റ് പല സെലിബ്രിറ്റികളെയും പോലെ മനഃക്ളേശം കുറയ്ക്കാനും മാനസികോല്ലാസം വീണ്ടെടുക്കാനും പാചകം തന്നെയാണ് ഏറ്റവും നല്ല പോംവഴിയെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് പൂജാ ഹെഗ്ഡേയും.ഈ ക്വാറന്റീൻ കാലത്ത് കുടുംബാംഗങ്ങൾക്കായി പാചകം ചെയ്യുന്നത് തനിക്ക് ആഹ്ളാദം തിരികെ
നൽകിയിരിക്കുന്നുവെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ പാചക വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് താരം കുറിച്ചത്.
പ്രഭാസ് നായകനാകുന്ന രാധേശ്യാം അഖിൽ അക്കിനേനി നായകനാകുന്ന മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്നീ തെലുങ്ക് സിനിമകളാണ് ഇപ്പോൾ പൂജയുടെ കൈവശമുള്ളത്.