തിരുവനന്തപുരം:പി.എസ്.സി.പരീക്ഷ നടത്തിയ കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ കാറ്റഗറി നമ്പർ 524/13 വിജ്ഞാപന പ്രകാരമുളള സെയിൽസ്മാൻ/സെയിൽസ് വുമൺ തസ്തികയുടെ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ 25 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ഓഫീസിൽ നടക്കും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 409/15 വിജ്ഞാപന പ്രകാരമുളള അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡോഡോണ്ടിക്സ് തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവർക്ക് 1ന് പി.എസ്.സി. ഓഫീസിൽ അഭിമുഖം നടത്തും.വിവരങ്ങൾക്ക് : 0471-2546364