car

സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് എല്ലാവർക്കുമുള്ള സ്വപ്നമാണ്. പലരും വളരെക്കാലം അധ്വാനിച്ച പണംകൊണ്ടോ ലോണെടുത്തോ കാർ സ്വന്തമാക്കും. പക്ഷെ പുതുതായി വാങ്ങിയ കാർ നിമിഷങ്ങൾക്കകം അപകടത്തിൽ പെട്ടാലോ അതും 10 സെക്കന്റിനുള്ളിൽ. സംഭവം നടക്കുന്നത് തമിഴ്നാട്ടിലെ ട്രിച്ചിയിലാണ്. ഫോക്സ്‍വാഗന്റെ ട്രിച്ചിയിലെ ഡീലർഷിപ്പിൽ നിന്നും വെള്ള നിറത്തിലുള്ള ഒരു പോളോ കാർ ഒരാൾ വാങ്ങി.

കാർ ഡെലിവറി സ്വീകരിച്ച ഇദ്ദേഹം കയ്യടികളുടെ ആരവത്തോടെ വാഹനം മുന്നോട്ടെടുത്തു. ഡീലർഷിപ്പിന്റെ അതിർത്തി കടക്കുന്നതിന് മുൻപ് തന്നെ വാഹനത്തിന്റെ നിയന്ത്രണം പോയി. ഒരു വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ചെന്നിടിച്ച ശേഷം എതിർ ദിശയിലേക്ക് നീങ്ങിയ കാർ മതിലിൽ ചെന്നിടിച്ച് തലകീഴായാണ് ഡീലർഷിപ്പ് പരിസരത്തിന് പുറത്തെത്തിയത്.

ഇതെല്ലം സംഭവിച്ചത് വെറും 10 സെക്കന്റിനുള്ളിൽ. ആരാണ് കാർ ഓടിച്ച വ്യക്തി എന്ന് വ്യക്തമല്ല. അതേസമയം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് പുത്തൻ വണ്ടിയുടെ ഡെലിവറി കഴിഞ്ഞ് 10 സെക്കൻഡിൽ ഉണ്ടായ അപകടം. ധാരാളം പേർ സംഭവത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. "ഡ്രൈവിംഗ് ശരിക്കറിയാത്തവർ വണ്ടി ഓടിച്ചാൽ ഇങ്ങനെ ഇരിക്കും" എന്നൊരാൾ കുറിച്ചപ്പോൾ ഡ്രൈവ് ചെയ്ത വ്യക്തിയും സെയ്ൽസ് ടീം തമ്മിലുള്ള ആശയ വിനിമയത്തിന്റെ കുറവാണ് എന്ന് മറ്റൊരു വ്യക്തി കുറിച്ചു.