വാഷിംഗ്ടൺ:പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ. ഡാനിയേല എന്ന യുവതിയാണ് ആദ്യം രംഗത്തെത്തിയത്. 2014 ൽ ടെക്സസിൽ നടന്ന ഒരു ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. പിന്നീട്, ട്വീറ്റ് അപ്രത്യക്ഷമായി. പിന്നാലെ മറ്റൊരു യുവതിയും ബീബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തി. എന്നാൽ ബീബർ ഇതെല്ലാം നിഷേധിച്ചു.'എനിക്കെതിരേ ഇതുപോലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും ഞാൻ പ്രതികരിച്ചിട്ടില്ല.. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പോസ്റ്റ് ചെയ്തു. ഒപ്പം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ജസ്റ്റിൻ അറിയിച്ചു.