നെടുമങ്ങാട് : ഗവണ്മെന്റ് കോളേജ് റിട്ടയേർഡ് ടീച്ചേഴ്സ് ആൻഡ് ടീച്ചേഴ്സ് കോപ്പറേറ്റിവ് സൊസൈറ്റിയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ കലാലയങ്ങളിൽ അഞ്ച് ലക്ഷം വൃക്ഷത്തൈകൾ നട്ടു വളർത്തുന്ന 'ഹരിതം -സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നെടുമങ്ങാട് ഗവ.കോളേജ് വളപ്പിൽ നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എൽ.അലക്സ്, സൂപ്രണ്ട് നാസിമുദ്ദീൻ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ അൻസർ, ഡോ.ഷംലി, പ്രൊഫ.വിജയൻ, പ്രൊഫ.മുഹമ്മദ് ഷഫീക്, സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.എൻഎസ്എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ കോളേജ് വളപ്പിൽ ഇരുപതോളം തെങ്ങിൻ തൈകൾ നട്ടു.