നെടുമങ്ങാട് : കർഷകസംഘം അരുവിക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരുവിക്കര പഞ്ചായത്തിലെ പാണ്ടിയോട് മരുതംകോട് പച്ചകോളനിയിൽ ഉഷയുടെ 25 സെന്റ് തരിശു ഭൂമി ഏറ്റെടുത്ത് കൃഷി ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള കാർഷിക പദ്ധതിയുടെ ഉദ്ഘാടനം കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.രാജ്മോഹൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീത, കർഷകസംഘം വിളപ്പിൽ ഏര്യാകമ്മിറ്റി അംഗം രമ, സി.പി.എം ഇരുമ്പ ബ്രാഞ്ച് സെക്രട്ടറി ഭുവനചന്ദ്രൻ നായർ, മുൻ പഞ്ചായത്ത് മെമ്പർ പി.രാഘവൻ, വിക്രമൻ, പ്രകൃതി കർഷക സ്വയംസഹായ ഗ്രൂപ്പ് കർഷകർ എന്നിവർ പങ്കെടുത്തു.